ഭോപ്പാല്‍: വരന്‍ പള്ളിയില്‍ ഗിറ്റാര്‍ വായിക്കാറുണ്ടെന്നാരോപിച്ച് ഹിന്ദു യുവതിയുടെ വിവാഹത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. 27കാരിയായ റിതു ദുബെയും വിശാല്‍ മിത്രയെന്ന യുവാവും തമ്മിലുള്ള വിവാഹം സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ചൊവ്വാഴ്ചയാണു വിവാഹം ഉറപ്പിച്ചിരുന്നത്.
മിത്ര ക്രിസ്ത്യനാണെന്നും റിതു മനസുകൊണ്ട് ക്രിസ്തുമതത്തിലേക്കു മാറുകയും അതിനാൽ ഹിന്ദു ദൈവങ്ങളെ പ്രാര്‍ത്ഥിക്കാറില്ലെന്നും പറഞ്ഞാണ് വിഎച്ച്‌പി പ്രതിഷേധവുമായി രംഗത്തുവന്നത്.വിവാഹത്തിനായി ദമ്പതികള്‍ നല്‍കിയ അപേക്ഷയില്‍ രണ്ടുപേരും ഹിന്ദു എന്നാണ് രേഖപ്പെടുത്തിയത്. 2013ല്‍ ഭോപ്പാലിലെ ഒരു പള്ളിയില്‍ മിത്ര ഗിറ്റാര്‍ വായിച്ചിരുന്നെന്നതാണ് അദ്ദേഹം ക്രിസ്ത്യനാണെന്ന ആരോപണത്തിന് തെളിവായി വിഎച്ച്‌പി പ്രവര്‍ത്തകര്‍ പറയുന്നത്. ഇവർ തമ്മിലുള്ള വിവാഹത്തിനെതിരെ ഡിസംബര്‍ 27ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസില്‍ റിതുവിന്റെ അമ്മ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന കാര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് വിവാഹത്തിന് അംഗീകാരം നല്‍കുകയായിരുന്നു
Post Your Comments