കോടിക്കണക്കിനു സ്മാര്‍ട്ട് ഫോണുകളില്‍ തങ്ങളുടെ സേവനം വാട്സാപ്പ് അവസാനിപ്പിച്ചു. ആപ്പിള്‍ ഐഫോണ്‍ 3ജിഎസും നിരവധി ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. കാലഹരണപ്പെട്ട സ്മാര്‍ട്ട് ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാന്‍ വാട്സ്ആപ്പ് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
2016 ആദ്യത്തിലാണ് വാട്സ്ആപ്പ് പഴയ ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. വാട്സ്ആപ്പില്‍ പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിന്റെയും സുരക്ഷ കൂട്ടുന്നതിന്റെയും ഭാഗമായാണിത്. ആന്‍ഡ്രോയ്ഡ് 2.1, 2.2 ഫോണുകളിലും ഐഫോണ്‍ 3ജി അല്ലെങ്കില്‍ ഐഒഎസ് 6 ഫോണുകളിലുമാണു വാട്സ്ആപ്പ് നിലച്ചത്. വിന്‍ഡോസ് ഫോണ്‍ 7 ഉപയോഗിക്കുന്നവര്‍ക്കും വാട്സ്ആപ്പ് ലഭിക്കില്ലെന്നാണു റിപ്പോര്‍ട്ട്. പഴയ ഫോണുകളുള്ളവര്‍ക്കു തുടര്‍ന്നും വാട്സ്ആപ്പ് വേണമെങ്കില്‍ പുതിയ ഫോണ്‍ വാങ്ങാതെ നിവൃത്തിയില്ലെന്നും കമ്പനി വ്യക്തമാക്കി.
പഴയ മോഡല്‍ കൈവശമുള്ളവര്‍ എത്രയും പെട്ടെന്ന് പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനാണ് വാട്സ് ആപ്പ് എന്‍ജിനീയര്‍മാര്‍ നല്കുന്ന നിര്‍ദ്ദേശം. ഔദ്യോഗിക ബ്ലോഗിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പട്ടികയിലുണ്ടായിരുന്ന ബ്ലാക്ക്ബെറി ഫോണുകളിലെ സേവനം ജൂണ്‍ അവസാനം വരെ നീട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരതമ്യേന അടുത്തു പുറത്തിറങ്ങിയ ബ്ലാക്ക്ബെറി 10 പോലുള്ള മോഡലുകളേയും വാട്സ്ആപ്പ് കാലഹരണപ്പെട്ട മോഡലുകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു.
2009ല്‍ ആരംഭിച്ച വാട്സ് ആപ്പ് തങ്ങളുടെ ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ബ്ലോഗ് കുറിപ്പിലാണ് പരിഷ്ക്കരണ നടപടികള്‍ വ്യക്തമാക്കിയിരുന്നത്. വാട്സ്ആപ്പ് തുടങ്ങിയപ്പോള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിന് മാസങ്ങള്‍ മാത്രമേ പ്രായമായിരുന്നുള്ളൂ. 70 ശതമാനത്തോളം സ്മാര്‍ട്ട് ഫോണുകളും ബ്ലാക്ക്ബെറി, നോക്കിയ തുടങ്ങിയവയുടേതായിരുന്നു. എന്നാല്‍ ഇന്ന് 99.5 മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവയുടെ പ്ലാറ്റ്ഫോമിലാണ്. അന്ന് ഈ കമ്പനികള്‍ക്ക് 25 ശതമാനം പോലും വിപണിയില്‍ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് വാട്സ്ആപ്പ് അധികൃതര്‍ നല്കുന്ന വിശദീകരണം.
Post Your Comments