
പെരിന്തല്‍മണ്ണ: സ്ത്രീകളുമായി ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പരിചയം സ്ഥാപിച്ച് ആഭരണം കവരുന്ന വിരുതൻ പിടിയിലായി.മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി തോട്ടുകുഴി കുന്നത്ത് വീട്ടില്‍ മുഹമ്മദ് റിയാസ് ആണ് അറസ്റ്റിൽ ആയത്.നിരവധി ക്രിമിനൽ കേസുകളിലുള്‍പ്പെട്ട പ്രതിയാണ് റിയാസ്. കഴിഞ്ഞ മാസം പുലാമന്തോളില്വച്ച് നേരത്തെ പരിചയമുണ്ടായിരുന്ന ഒരു സ്ത്രീയുടെ സ്വര്‍ണ മാല റോഡരികില്‍ വച്ച് പൊട്ടിച്ച് കാറില്‍ രക്ഷപ്പെട്ടിരുന്നു.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ കവര്‍ച്ച നടത്തുന്നത്.പെരിന്തല്‍മണ്ണ, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍, മഞ്ചേരി, വയനാട്,സുല്‍ത്താന്‍ബത്തേരി, മലപ്പുറം, കോട്ടയ്ക്കല്‍, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നും പരിചയപ്പെട്ട സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു.
പലജില്ലകളിലും പോലീസ് പിടിയിലായിട്ടുണ്ടെങ്കിലും ജാമ്യത്തിൽ മുങ്ങുകയായിരുന്നു ഇയാളുടെ രീതി. കളവു ചെയ്ത ആഭരണങ്ങൾ പല ജ്യൂവലറികളിലും വിൽക്കുകയും ചെയ്തു.പ്രതിയെ പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം കോടതി മുൻപാകെ ഹാജരാക്കി.
Post Your Comments