അംഗാറ : ഇസ്താംബുള്‍ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കിയ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കുകൂടി നീട്ടി. ഇതു സംബന്ധിച്ച പ്രമേയം തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. തുര്‍ക്കിഷ് ഭരണഘടനയിലെ ആര്ക്കിട്ടിള് 121 പ്രകാരം ആറു മാസം വരെ അടിയന്തരാവസ്ഥ അനുവദനീയമാണ്.
2016 ജൂലൈ 21ന് നടന്ന സൈനിക അട്ടിമറി ശ്രമത്തെ തുടര്‍ന്നാണ് തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ പുതുവല്‍സരാഘോഷത്തിനിടെ ഇസ്താംബുളിലെ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ 16 വിദേശികളുള്‍പ്പെടെ 39 പേര് കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.
Post Your Comments