തിരുവനന്തപുരം : പാര്‍ട്ടി സ്നേഹത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം. മുഖ്യമന്ത്രിയുടെ അത്ര വന്നില്ലെങ്കിലും അതിനടുത്തെങ്കിലും എത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ.എസ്.അരുണ്‍, ടി.വി.ബാലന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്. ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷന്മാരെ തീരുമാനിച്ചതില്‍ പിഴവുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനാണ് പരിഗണന കിട്ടിയത്. സി.എന്‍.ചന്ദ്രനെ കാറും ഓഫിസുമില്ലാത്ത ബോര്‍ഡിന്റെ അധ്യക്ഷനാക്കി. സ്ഥാനം കൊടുക്കാതിരിക്കാം, കൊടുത്ത് അവഹേളിക്കരുതെന്നും വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടിയുടെ മന്ത്രിമാര്‍ വേണ്ടത്ര ശോഭിക്കുന്നില്ല. ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം പ്രകടമല്ല. കുറച്ചുകൂടി കാര്യഗൗരവത്തോടെ ഇടപെടാന്‍ പ്രാപ്തി നേടണമെന്നും കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു.
Post Your Comments