NewsIndia

ശരത് പവാറിനെതിരെ സഹസ്ര കോടികളുടെ അഴിമതി കേസുമായി അണ്ണാ ഹസാരെ

മുംബൈ- എൻ സി പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശരത് പവാറിനെതിരെ 25000 കോടി രൂപയുടെ അഴിമതിക്കേസുമായി അണ്ണാ ഹസാരെ.പവാറിനും അനന്തിരവൻ അജിത് പവാറിനുമെതിരെയാണ് അഴിമതിക്കേസ്.മൂന്നു പൊതു താല്പര്യ ഹർജ്ജികളാണ് അണ്ണാ ഹസാരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയിരിക്കുന്നത്.

25000 കോടി രൂപയുടെ പഞ്ചസാര സഹകരണ സംഘ കുംഭകോണം കാരണമാണ് മഹാരാഷ്ട്ര സാമ്പത്തിക തകർച്ചയിൽ എത്തിയതെന്നു ഹർജ്ജിയിൽ ആരോപിക്കുന്നുണ്ട്. ഇതിനാൽ ഭീമമായ കടബാധ്യത മൂലം നഷ്ടത്തിലായ സംഘങ്ങൾ ചുളു വിലയ്ക്ക് വിറ്റെന്നും അത് മൂലം സർക്കാരിന് ഉണ്ടായ സാമ്പത്തിക നഷ്ടം അന്വേഷിക്കണമെന്നുമാണ് ഹർജ്ജി. കുംഭകോണത്തിൽ രാഷ്ട്രീയ താല്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button