മുംബൈ: പെട്ടെന്നുണ്ടാകുന്ന വയറു വീര്‍ക്കല്‍ നിസാരമാക്കി കളയരുത്. സമാനമായ സംഭവം നടന്നത് മുംബൈ താനെയിലാണ്. യുവതിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 16 കിലോ ഭാരമുള്ള ട്യൂമറാണ്. വയര്‍ വീര്‍ത്തുവരുന്നത് കണ്ട് ഗര്‍ഭിണിയാണെന്നു പോലും ആളുകള്‍ വിചാരിച്ചു.
തുടര്‍ന്ന്, 39 കാരിയായ താനെ സ്വദേശിയായ യുവതി ഓപ്പറേഷന് വിധേയയാവുകയായിരുന്നു. ആറു മണിക്കൂര്‍ നീണ്ട സര്‍ജറി. 16 കിലോ ട്യൂമറാണ് ഇവരുടെ വയറില്‍ നിന്ന് നീക്കിയത്. രോഗം പകരുന്നത് തടയാനായി ട്യൂമറിനൊപ്പം ഇവരുടെ ഗര്‍ഭാശയവും വന്‍കുടലിന്റെ കുറച്ച് ഭാഗവും കളയേണ്ടിവന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നേരത്തെയും ഈ സ്ത്രീയില്‍നിന്ന് 13 കിലോ വരുന്ന ട്യൂമര്‍ നീക്കിയിരുന്നു. അതിനുശേഷം ഇവര്‍ പലതവണ കീമോ തെറാപ്പിയിലൂടെ കടന്നുപോയി. 2015 മാര്‍ച്ചില്‍ കിഡ്നിയില്‍ നിന്ന് ട്യൂമര്‍ നീക്കി. ഇനി ട്യൂമര്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വയറിന് എന്തെങ്കിലും രീതിയിലുള്ള അസ്വസ്ഥത വരുമ്പോള്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
Post Your Comments