ന്യൂഡല്‍ഹി : ഗ്രാമപ്രദേശങ്ങളിലേക്കുള്ള നോട്ട് വിതരണത്തെ കുറിച്ച് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം. ഗ്രാമപ്രദേശങ്ങളിലേക്ക് നോട്ട് വിതരണം ചെയ്യുമ്പോള്‍ കുറഞ്ഞത് 40 ശതമാനമെങ്കിലും അഞ്ഞൂറോ അതില്‍ താഴെയോ ഉള്ള നോട്ടുകള്‍ നല്‍കിയിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗ്രാമീണ-നഗര ജനവിഭാഗങ്ങളുടെ അളവിലെ വ്യത്യാസം അനുസരിച്ച് ജില്ലകളിലേക്കുള്ള നോട്ട് വിതരണം ക്രമീകരിക്കുക, 100 രൂപയില്‍ താഴെയുള്ള നോട്ടുകള്‍ ഉദാരമായി വിതരണം ചെയ്യുക, നാണയങ്ങളുടെ വിതരണം ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ആര്‍ബിഐ നല്‍കിയിട്ടുണ്ട്.
ഉള്‍പ്രദേശങ്ങളിലെ എ.ടി.എമ്മുകള്‍ പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് പ്രഥമപരിഗണ നല്‍കണമെന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പല ഗ്രാമങ്ങളിലേക്കുമുള്ള നോട്ട് വിതരണവും, അവിടുത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ആവശ്യത്തിനുള്ള അളവിലല്ല എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി.
Post Your Comments