തൃശൂർ:വിവാഹവാഗ്ദാനം നല്കി വനിതാ സി പി ഒ യെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരില്‍നിന്നു ലക്ഷങ്ങളും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹിതനായ പ്രതിക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ട്. ചേലക്കര സ്വദേശി പ്രതാപ് ചന്ദ്രനെയാണ് (41) അറസ്റ് ചെയ്തത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നെന്നും വിവാഹ മോചനം ഉടനെ നടക്കുമെന്നും വിശ്വസിപ്പിച്ചാണ് പ്രതി സി പി ഒ യുമായി ചങ്ങാത്തം കൂടിയത്.
തുടർന്ന് വിവാഹ വാഗ്ദാനം നൽകുകയും യുവതിയുമായി അടുക്കുകയുമായിരുന്നു. പിന്നീട് പല സമയങ്ങളിലായി അഞ്ചു ലക്ഷത്തിലധികം രൂപയും രണ്ടര പവന് സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തതായിട്ടാണ് യുവതി പരാതി നൽകിയത്. ഇത് നടന്നത് 2014 -2015 സമയങ്ങളിൽ രണ്ടുപേരും വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നഅവസരത്തിലായിരുന്നു.
അവിവാഹിതയും പട്ടികവര്‍ഗ വിഭാഗക്കാരിയുമായ സി പി ഒ യെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോഴാണ് ഇവർ പരാതി നൽകിയത്.തൃശൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments