റിയാദ്: മക്ക- മദീന റോഡുകളില്‍ നിന്നും വിശുദ്ധ വാക്യങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ നീക്കം ചെയ്തു. കാലപ്പഴക്കം മൂലം ബോര്‍ഡുകളിലെഴുതിയ വാക്യങ്ങള്‍ നശിക്കുകയും അവയുടെ അര്‍ത്ഥം മാറി പരിഹാസ്യമാക്കപ്പെടുന്നുവെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് ബോഡുകള്‍ നീക്കം ചെയ്തത്. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ നടപടി സ്വീകരീച്ചത്. മക്ക, മദീന റോഡുകളുടെ വശങ്ങളില്‍ വിശുദ്ധ വചനങ്ങള്‍ എഴുതിയിട്ടുള്ള നിരവധി ബോര്‍ഡുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇത്തരം ബോര്‍ഡുകളാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.
പ്രവാചക വചനങ്ങളായ ഹദീസുകളും, വിശുദ്ധ ഗ്രന്ധമായ ഖുര്‍ആനിലെ വാക്യങ്ങളും എഴുതിയ ബോര്‍ഡുകളാണ് അധികൃതര്‍ നീക്കിയിരിക്കുന്നത്. വിശുദ്ധ വാക്യങ്ങള്‍ നിന്ദിക്കപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ നീക്കംചെയ്തിട്ടുള്ളത്. എത്രയും പെട്ടെന്ന് ഇത്തരം ബോര്‍ഡുകളെല്ലാം നീക്കം ചെയ്യണമെന്നായിരുന്നു അധികൃതരോട് ജനങ്ങള്‍ ആവശൃപ്പെട്ടിരുന്നത്. കാറ്റിന്റെ ശക്തിയാല്‍ പല ബോര്‍ഡുകളിലെയും, വിശുദ്ധ വചനങ്ങള്‍ എഴുതപ്പെട്ട ഭാഗങ്ങള്‍, തൂങ്ങിക്കിടക്കുകയും പൊട്ടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇത് അര്‍ത്ഥവ്യത്യാസം വരുത്തുകയും മറ്റുള്ളവര്‍ പരിഹസിക്കുവാനും അപമാനിക്കുവാനും ഇടവരുമെന്നും ജനങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. ഇത്തരം പരാതികളുടെയും മുന്നയറിയിപ്പുകളുടെയും അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ നീക്കീയതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
Post Your Comments