
ജെറുസലേം : കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തു. അനധികൃതമായി പണവും ഉപഹാരങ്ങളും വ്യവസായികളിൽ നിന്നും വാങ്ങി എന്ന ആരോപണത്തെ തുടർന്നാണ് നെതന്യാഹുവിനെ അഴിമതി വിരുദ്ധ വിഭാഗം മൂന്നു മണിക്കൂര്‍ ചോദ്യംചെയ്തത്.
നെതന്യാഹുവിന്റെ താമസ സ്ഥലത്തുവെച്ചായിരുന്നു ചോദ്യംചെയ്യൽ. “ഒരുതരത്തിലുള്ള നിയമലംഘനങ്ങളും താൻ ചെയ്തിട്ടില്ലെന്നും,രാഷ്ട്രീയ എതിരാളികളാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും” നെതന്യാഹു പ്രതികരിച്ചു. ഇസ്രായേൽ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികളായ ബിസിനസുകാരില്‍നിന്നും നെതന്യാഹു പണവും മറ്റു ഉപഹാരങ്ങളും കൈപ്പറ്റിയെന്നാണ് ആരോപണം. കേസില്‍ ഉള്‍പ്പെട്ട ബിസിനസുകാരെയും ചോദ്യം ചെയ്തിരുന്നു. എട്ടുമാസമായി കേസില്‍ അന്വേഷണം നടന്നുവരികയാണ്.
Post Your Comments