കൊല്ലം: രണ്ടു വർഷം മുൻപ് ദുരൂഹമായ സാഹചര്യത്തിൽ കാണാതായ കൊല്ലം ചിന്നക്കട സ്വദേശി കൃഷ്ണകുമാറിന്റെ മൃതദേഹ അവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെടുത്തു.സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതാണെന്ന മൊഴിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാറിന്റെ മൃതദേഹ ഭാഗങ്ങള്‍ സെപ്ടിക് ടാങ്കില്‍ നിന്നു കണ്ടെത്തിയത്. പ്രതികളില്‍ ഒരാളുടെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. പ്രതി മദ്യലഹരിയിൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സെപ്റ്റിക് ടാങ്കില്‍ താഴ്ത്തിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ അഷ്ടമുടിക്കായലിന്റെ ചില ഭാഗത്ത് കുഴിച്ചിട്ടതായും കസ്റ്റഡിയില്‍ കഴിയുന്നയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കൊല്ലപ്പെട്ട കൃഷ്ണകുമാറിന്റെ അടുത്ത സുഹൃത്തും കേസിലെ ഒന്നാം പ്രതിയുമായ കൊമ്പൻ റോയിയെ അറസ്റ്റ് ചെയ്തു.പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.മദ്യ ലഹരിയിൽ സംഭവം വെളിപ്പെടുത്തിയ ഒരു പ്രതി അൻസാറും പോലീസ് കസ്റ്റഡിയിൽ ഉണ്ട്. മറ്റു പ്രതികളായ അയ്യപ്പന്‍, മുരുകന്‍ എന്നിവർ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ,അയ്യപ്പന്റെയും മുരുകന്റെയും ബന്ധുക്കളായ സ്ത്രീകളെ കൃഷ്ണകുമാര്‍ നിരന്തരം ശല്യം ചെയ്തതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്നാൽ സ്ഥിരം റൗഡി പട്ടികയിൽ ഉണ്ടായിരുന്ന കൃഷ്ണകുമാറിനെ ഈസ്റ്റ് പോലീസ് ഒരു കേസിൽ കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു ശേഷമാണ് കാണാതാവുന്നത്. തുടർന്ന് പോലീസിന്റെ മൂന്നാം മുറയിൽ കൃഷ്ണകുമാർ മരിച്ചതാണെന്നും മൃതദേഹം പോലീസ് മറവു ചെയ്തതാണെന്നും ഉള്ള വാർത്ത പ്രചരിച്ചു. അതിനെ തുടർന്ന് കൃഷ്ണകുമാറിന്റെ മാതാവ് കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു.
കോടതി അസി.കമ്മീഷണര്‍ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാൽ കസ്റ്റഡിയിൽ നിന്ന് വിട്ട കൃഷ്ണകുമാറിനെ സുഹൃത്തുക്കൾ മദ്യപിക്കാൻ ക്ഷണിക്കുകയും മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ്. ചിത്ര യുടെയും ക്രൈം ഡിറ്റാച്ചമെന്റ് എ.സി.പി എ. അശോകന്‍ ജില്ലാ ഫോറന്‍സിക് ഉദ്യോഗസ്ഥന്‍ ഡോ. ഹരിപ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Post Your Comments