ചെറുവത്തൂര്‍: സി.പി.എം അക്രമത്തിനും അസഹിഷ്‌ണുതയക്കും എതിരെ ബി.ജെ.പി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് നയിച്ച സ്വാതന്ത്ര്യ പദയാത്രയ്‌ക്കുനേരെ കല്ലേറ്. ഇത് സംഘര്‍ഷത്തിന് വഴിയൊരുക്കി. ബി ജെ പി സംസ്‌ഥാന വൈ: പ്രസിഡന്റ് കെ പി ശ്രിശന്‍ മാസ്‌റ്റര്‍ പദയാത്ര ഉദ്‌ഘാടനം ചെയ്‌തതിന് ശേഷം പുറപ്പെടുന്നതിനിടെയാണ് പദയാത്രയ്‌ക്കുനേരെ പിറകില്‍നിന്നും കല്ലേറുണ്ടായത്. ഒരു സംഘം സി.പി.എം പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിച്ചു.
സംഘർഷത്തിൽ യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ ശ്രീജിത്ത് പറക്കളായി(32)ക്ക് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടാതെ ബി.ജെ.പി പ്രവര്‍ത്തകന്‍ പി.രാജേഷിനും പരിക്കേറ്റു. തൃക്കരിപ്പൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീജിത്ത്.
പദയാത്രയില്‍ പങ്കെടുക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയ വാഹനം ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് എത്തി സ്‌ഥിതി ഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്‌തു. ഈ ഇടയ്ക്ക് ചീമേനിയില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെ സി.പി. എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ആ ആക്രമണത്തിൽ ബി.ജെ.പി. പട്ടികജാതി മോര്‍ച്ച നേതാക്കള്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ചെറുവത്തൂരില്‍ പദയാത്ര സംഘടിപ്പിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചെറുവത്തൂരില്‍ കനത്ത പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്. അക്രമത്തിന് ശേഷവും ബി.ജെ.പിയുടെ പദയാത്ര കനത്ത പോലീസ് കാവലില്‍ തുടര്‍ന്നു.ഇതിനിടയില്‍ ചെറുവത്തൂരില്‍ പദയാത്രയ്‌ക്കുനേരെയുണ്ടായ സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Post Your Comments