
ചെന്നൈ : അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശശികല നടരാജനെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായപ്പെട്ട് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പി ദുരൈ രംഗത്ത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ബാക്കി വച്ച് പോയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശശികല മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കണമെന്ന് വികാരാധീനനായാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരാളും സര്‍ക്കാരിന്റെ നേതൃത്വം മറ്റൊരാളും എന്ന രീതി ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കില്ല എന്നും മുതിര്‍ന്ന അണ്ണാ ഡി.എം.കെ നേതാവ് പറയുന്നുണ്ട്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വ്യത്യസ്ത വ്യക്തികള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നത് പഴയ ചരിത്രം വ്യക്തമാക്കുന്ന ഒന്നാണ് എന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
Post Your Comments