NewsIndiaUncategorized

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിൽ വര്‍ധന: സമയം ഒരു സെക്കന്റ് മുന്നോട്ടാക്കി

ന്യൂഡൽഹി: ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലോക്കുകളിലെ സമയവുമായി ഇന്ത്യന്‍ സമയം ഒത്തു പോകുന്നതിനു വേണ്ടി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (GMT+5:30) ഒരു സെക്കന്റ് മുന്നോട്ടാക്കി. ശനിയാഴ്ച രാത്രി 11 മണി കഴിഞ്ഞ് 59 മിനുറ്റുകളും 59 സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ ലോകത്തെ മറ്റ് ക്ലോക്കുകളില്‍ ഒരു സെക്കന്‍ഡ് അധികമായി ചേര്‍ത്തിരുന്നു.ഇന്നലെ രാവിലെ 5 മണി കഴിഞ്ഞ് 29 മിനുറ്റുകളും 59 സെക്കന്‍ഡുകളും കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ സമയത്തിലും മാറ്റം ഉണ്ടായത്.

ജ്യോതിശാസ്ത്രം, വാര്‍ത്താ വിനിമയം, ഉപഗ്രഹ സഞ്ചാരം, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ തുടങ്ങിയ മേഖലകളിൽ ഈ സമയ മാറ്റത്തിന്റെ ഗുണഫലം ലഭിക്കും. ലോകമെമ്പാടുമുള്ള ക്ലോക്കുകളില്‍ അധികമായി ചേര്‍ക്കുന്ന ഈ സെക്കന്‍ഡ് ലീപ് സെക്കന്‍ഡ് എന്നാണ് അറിയപ്പെടുന്നത് . ‘ലീപ്പ് സെക്കന്റ്’ സമ്പ്രദായം തുടങ്ങിയത് 1972 മുതലാണ്. കഴിഞ്ഞ 44 വര്‍ഷങ്ങളിലായി 27 സെക്കന്റുകളാണ് ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്..

shortlink

Post Your Comments


Back to top button