India

ഹോട്ടലുകളിലെ ഭക്ഷണവും സേവനവും ശരിയല്ലേ? സര്‍ക്കാരിന്റെ പുതിയ തീരുമാനം നിങ്ങള്‍ക്ക് ആശ്വാസമാകും

ന്യൂഡല്‍ഹി: ചില ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച് ബില്‍ വന്നാല്‍ കണ്ണുതള്ളിപോകും. സര്‍വ്വീസ് ചാര്‍ജ്ജു മുതല്‍ പലതിനും പൈസ ഇവര്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, ഇത്തരം നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഹോട്ടലുകളില്‍ ഇനിമുതല്‍ സര്‍വ്വീസ് ചാര്‍ജ്ജ് നിര്‍ബന്ധമായി ഈടാക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഉപഭോക്താവിന് ഹോട്ടലിന്റെ സേവനത്തില്‍ സംതൃപ്തിയില്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നാണ് ഉപഭോക്തൃ കാര്യ വകുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

പല റസ്റ്റോറന്റുകളും അഞ്ച് മുതല്‍ 20 ശതമാനം വരെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. പുതിയ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ഉപഭോക്തൃ കാര്യ വകുപ്പ് ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button