തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്നാണ് സി.പി.ഐ വിശേഷിപ്പിക്കുന്നത്. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് വിമര്‍ശനം. യോഗം ഉപസംഹരിച്ച് കൊണ്ട് പ്രസംഗിച്ച സി.പി.ഐ നേതാവ് സത്യന് മൊകേരിയാണ് പിണറായിയെ മോദിയോട് ഉപമിച്ചത്. സി.പി.ഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി ഇടപടാന്‍ ശ്രമിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി. മന്ത്രി എ.കെ ബാലനെതിരേയും യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി എന്നാണ് അറിയുന്നത്.
Post Your Comments