NewsIndia

പ്രധാനമന്ത്രി മോദിയുടെ പടുകൂറ്റന്‍ തിരഞ്ഞെടുപ്പ് റാലി ലക്‌നൗവിൽ – ജന പങ്കാളിത്തം വിജയത്തിന്റെ മുന്നോടിയെന്ന് ബിജെപി

 

ലക്നൗ ; ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടുകൂറ്റന്‍ തിരഞ്ഞെടുപ്പ് റാലി നടക്കുന്നു. വൻ ജനപങ്കാളിത്തമാണ് അവിടെ കാണാൻ കഴിഞ്ഞത്.ഇന്നത്തെ ജനപങ്കാളിത്തം യുപി തിരഞ്ഞെടുപ്പിന്റെ ഫലമാണ്,പക്ഷേ, ഇത്രയും വലിയ റാലി ഒരിക്കലും കണ്ടിട്ടില്ലെന്നും മോദി പറഞ്ഞു. ലോക സഭാ ഇലക്ഷനിൽ മത്സരിച്ചപ്പോൾ പോലും താൻ ഇത്രയും ജനപ്രവാഹം കണ്ടിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 14 വർഷങ്ങളായി യു പി യിൽ വികസനങ്ങൾ ഇല്ല, അതുകൊണ്ടു വികസനത്തിനായി ബിജെപിക്ക് വോട്ടു ചെയ്യാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.

വാജ്‌പേയിയെ പോലെയുള്ള മുതിർന്ന നേതാക്കളുടെ ശ്രമഫലമായാണ് യുപിയിൽ ബിജെപിക്ക് അടിത്തറയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം പുതുവർഷത്തിൽ താൻ വിളമ്പരം ചെയ്ത ഭീം ആപ്പിനെ പറ്റി ജനങ്ങൾക്ക് വിശദമാക്കി. യുപിയിലെ അധികാര വടംവലിയെ പ്രധാനമന്ത്രി വിമർശിച്ചു. അഴിമതിക്കെതിരെ പോരാടുന്നതിനാൽ തനിക്കെതിരെ ബി എസ്‌ പിയും എസ് പിയും കൈകോർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ദാരിദ്ര്യ നിർമ്മാർജ്ജനമാണ് തന്റെ സർക്കാരിന്റെ ലക്‌ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button