ന്യൂഡൽഹി:കോടിക്കണക്കിനു ജനങ്ങള്‍ ത്യാഗത്തിനു തയ്യാറായി; ജനങ്ങളുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ നടപടിയുണ്ടാവും.പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഭവന വായ്പയില്‍ ഇളവ് പ്രഖ്യാപിച്ചു. ഇടത്തരക്കാര്‍ക്ക് ഒൻപതു ലക്ഷത്തിനു നാലു ശതമാനം പലിശയിളവ് നൽകും. 12 ലക്ഷത്തിനു 3 ശതമാനം ഇളവു നല്‍കും കര്‍ഷകര്‍ക്കു പ്രത്യേക വായ്പ. കിസാന്‍ കാര്‍ഡുകള്‍ റുപ്പെ കാര്‍ഡാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങൾക്കുള്ള പുതു വാഗ്ദാനങ്ങലുമായി പ്രധാനമന്തി-
പുതിയ പ്രഖ്യാപനങ്ങള്‍
**നഗരങ്ങളില്‍ വീടു വയ്ക്കാന്‍ രണ്ടു പദ്ധതികള്‍
**ഇടത്തരക്കാര്‍ക്ക് ഒന്‍പതു ലക്ഷത്തിനു നാലു ശതമാനം പലിശയിളവ്
**12 ലക്ഷത്തിനു 3 ശതമാനം ഇളവു നല്‍കും
**കര്‍ഷകര്‍ക്കു പ്രത്യേക വായ്പാപദ്ധതി കാര്‍ഷികവായ്പകള്‍ക്ക് ആദ്യ രണ്ടുമാസം പലിശ ഇല്ല
**3 ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപ്പെ കാര്‍ഡാക്കും
**ചെറുകിട കച്ചവടക്കാര്‍ക്കു നികുതി ഇളവുകള്‍,ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് 2 കോടി സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.
**ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആശുപത്രിയില്‍ ഇളവ്
**ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് 6000 രൂപ
തുക ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്കു മാറ്റും
**മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ക്ഷേമ പദ്ധതി. ഏഴരലക്ഷം വരെയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിന് എട്ട് ശമാനം പലിശ
**ക്യാഷ് ക്രെഡിറ്റ് 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കും
മുതിര്‍ന്ന പൗരന്മാര്‍ക്കു പ്രത്യേക ക്ഷേമപദ്ധതി
**ഏഴരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് എട്ടര ശതമാനം പലിശ.ഇതൊക്കെയാണ് പ്രധാന വാഗ്ദാനങ്ങള്‍.
സര്‍ക്കാര്‍ സത്യസന്ധരുടെ മിത്രമാണ്. സാധാരക്കാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. ജനങ്ങളുടെ ത്യാഗമാണ് സര്‍ക്കാരിന്റെ കരുത്ത്. ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനത്തിന് തന്നോട് വിശ്വാസമുണ്ട്,പ്രധാനമന്ത്രി പറഞ്ഞു
Post Your Comments