മുംബൈ : ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് മുംബൈ സാക്ഷിയായി. രണ്ട് വര്‍ഷത്തെ ഡേറ്റിംഗിനൊടുവില്‍ ട്രാന്‍സ് ജെന്‍ഡറായ മാധുരി സരോദ് ജയകുമാര്‍ ശര്‍മ്മയെയാണ് വിവാഹം കഴിച്ചത്. അഞ്ച് വര്‍ഷത്തെ പരിചയത്തിനൊടുവില്‍ ഇരുവരുടേയും ബന്ധുക്കളുടെ പിന്തുണയോടെയായിരുന്നു മുംബൈയില്‍ വച്ച് ഇവരുടെ വിവാഹം. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ത്യാഗവും ചെയ്യുമെന്ന് ജയകുമാര്‍ വ്യക്തമാക്കി.
ഫേയ്‌സ്ബുക്കില്‍ കണ്ടുമുട്ടി അടുപ്പത്തിലായ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ മൂന്നാം ലിംഗമായി പരിഗണിച്ചുകൊണ്ടുള്ള 2014ലെ സുപ്രീം കോടതി വിധി പ്രകാരം ഇരുവര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തടസ്സമുണ്ടാകില്ല. സുപ്രീം കോടതി ഉത്തരവോടെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാനും പാസ്‌പോര്‍ട്ടിന് അപേക്ഷിയ്ക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മൂന്നാം ലിംഗമെന്ന പരിഗണന ലഭിയ്ക്കും.
Post Your Comments