ന്യൂഡല്‍ഹി: ഈ വര്‍ഷം ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ മാത്രം 141 തീവ്രവാദികളെ വധിച്ചു. 2012 ല്‍ 67 ഭീകരരേയും 2013 ല്‍ 65 പേരെയുമാണ് വധിച്ചത്. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്. സംസാരത്തേക്കാള്‍ പ്രവൃത്തിയാണ് മികച്ചതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല രാജ്യത്തിനകത്തും പുറത്തുമുള്ള ഏത് വെല്ലുവിളിയേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ പ്രവര്‍ത്തനം ഏറ്റവും യോജ്യവും തീവ്രവും പെട്ടന്നുള്ളതുമായിരിക്കുമെന്ന് സ്ഥാനമേല്ക്കുമ്പോള് ഞാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷവും അപ്രകാരം തന്നെയാണ് ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിച്ചതെന്നും സേനാ മേധാവി കൂട്ടിച്ചേർത്തു.
Post Your Comments