KeralaIndiaNewsInternational

കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിൽ തീവ്രവാദ ആക്രമണം ഉണ്ടായേക്കും- ഇസ്രായേലിന്റെ മുന്നറിയിപ്പ്

 

ന്യൂഡൽഹി:കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ.പുതുവത്സര ആഘോഷ വേളയിൽ കൊച്ചി, ഗോവ, പൂനെ , മുംബൈ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന് ഇസ്രായേൽ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.വിദേശികളെ ലക്ഷ്യമിട്ടാവും തീവ്രവാദ ആക്രമണം ഉണ്ടാവുക എന്നും ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ ആണ് പറഞ്ഞിരിക്കുന്നത്.

വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ബീച്ചുകളും, പാര്‍ക്കുകളും, ക്ലബ്ബുകളുമാണ് തീവ്രവാദികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നതെന്നും കഴിയുന്നതും ഇത്തരം സ്ഥലങ്ങൾ ഒഴിവാക്കാനും നിർദ്ദേശം ഉണ്ട്.അടിയന്തരമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത് ഇസ്രയേലില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായ വെള്ളിയാഴ്ചത്തെ സാബത്ത് ആരംഭിച്ചതിന് ശേഷമാണ്. ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുൻപ് അവിടെയുള്ള ബന്ധുക്കളുമായി ബന്ധപ്പെടണമെന്നും .ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളും മാധ്യമങ്ങളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും പൗരന്മാർക്കു നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button