റിയോ ഡി ജനീറോ: കഴിഞ്ഞ ദിവസം കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിറാകോസ് അമിറിഡീസിനെ(59) കൊലപ്പെടുത്തിയ കുറ്റവാളി പിടിയിൽ. ഭാര്യ ഫ്രാന്‍ങ്കോയിസ് അമിറിഡീസിന്റെ കാമുകൻ സെര്‍ജിയോ ഗോമസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കിറാകോസ് അമിറിഡീസിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനേത്തുടര്‍ന്നാണ് കൊലപാതകം ചെയ്തതെന്ന് ഇയാള്‍ ബ്രസീലിലെ ക്രൈം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഫ്രാന്‍ങ്കോയിസ് അമിറിഡീസ്, സെര്‍ജിയോ ഗോമസ് ഇയാളുടെ ബന്ധു എഡ്യൂറോ മേലോ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
Post Your Comments