പാറ്റ്‌ന: ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് തടവുകാര്‍ ജയില്‍ ചാടി. വെള്ളിയാഴ്ച രാത്രിയിലാണ് ഇവര്‍ ജയില്‍ ചാടിയത്.ആശുപത്രി വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവർ ഇവിടെ വെച്ചാണ് രക്ഷപ്പെട്ടത്. ആശുപത്രി വാര്‍ഡിന്റെ ശുചിമുറിയുടെ ജനല്‍ തകര്‍ത്താണ് സംഘം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളും ജയില്‍ ചാടിയവരുടെ കൂട്ടത്തിലുണ്ട്. മറ്റുനാലുപേര്‍ ജീവപരന്ത്യം ശിക്ഷയ്ക്കും വിധിക്കപ്പെട്ടവരാണ്.
ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഇത്രയധികം തടവുപുള്ളികള്‍ ജയില്‍ ചാടുന്ന സംഭവം ഉണ്ടാകുന്നത്.നവംബറില്‍ പഞ്ചാബിലെ നാഭ ജയിലില്‍നിന്ന് ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവുള്‍പ്പെടെ അഞ്ചു പേര്‍ രക്ഷപ്പെട്ടിരുന്നു.പിന്നീട് ഇവരെ പോലീസ് പിടികൂടുകയും ചെയ്തു.ഒക്ടോബറില്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ടു സിമി പ്രവര്‍ത്തകരും രക്ഷപ്പെട്ടിരുന്നു.
Post Your Comments