IndiaNews

കോടിക്കണക്കിനു രൂപയുടെ ചിട്ടിതട്ടിപ്പ് – എം പി അറസ്റ്റില്‍

കോല്‍ക്കത്ത: ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.തൃണമൂല്‍ എംപി തപസ് പാല്‍ ആണ് അറസ്റ്റിലായത്. തപസ് പാലിനെ അറസ്റ്റിനു മുൻപ് സിബിഐ ചോദ്യം ചെയ്തിരുന്നു. തപസ് പാലിനെതിരെ 17,000 കോടി രൂപ തട്ടിച്ചതായാണ് പരാതി.റോസ് വാലി ചിട്ടി കമ്പനിയുടെ ഡയറക്ടറായിരുന്ന തപസ് പാല്‍ ആയിരക്കണക്കിന് ഇടപാടുകാരില്‍നിന്നായിട്ടാണ് 17 .000 കോടി തട്ടിച്ചത്.ബംഗാള്‍, അസം, ഒഡിഷ, ത്രിപുര എന്നീ നാലു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിട്ടി ഫണ്ട് കമ്പനികള്‍ മാത്രം ചെറുകിട നിക്ഷേപകരില്‍നിന്ന് 30,000 കോടിയാണ് തട്ടിയെടുത്തത്.

ഇതേ കേസിൽ മറ്റൊരു തൃണമൂൽ നേതാവായ സുദീപ് ബന്ധോപാധ്യായക്കും സി ബി ഐ നോട്ടീസ് അയച്ചിട്ടുണ്ട്.എന്നാല്‍, എംപിയുടെ അറസ്റ്റിനെ പ്രതിരോധിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നില്‍ എന്ന് തൃണമൂല്‍ നേതാവ് പറ‍ഞ്ഞു.നാലു സംസ്ഥാനങ്ങളിലായി സിബിഐ ആകെ 76 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. റോസ് വാലി ഗ്രൂപ്പിനെതിരെ മൂന്നും ശാരദ ഗ്രൂപ്പിനെതിരെ ഏഴും കേസുകള്‍ സിബി ഐ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ നോട്ടു നിരോധനത്തിനെതിരെ പോരാടുന്നതിലുള്ള പ്രതികാരമാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button