ന്യൂഡല്‍ഹി•രാജ്യത്ത് ഏറ്റവും കൂടുതല്‍ ജീവിത നിലവാരമുള്ള നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമെന്ന് സര്‍വേ. മുംബൈ നഗരത്തോടൊപ്പം തിരുവനന്തപുരവും രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ജീവിത നിലവാരമുള്ള നഗരമാണെന്ന് സർവ്വേ ഓഫ് ഇന്ത്യ സിറ്റി സിസ്റ്റംസിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍.
21 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കൊല്‍ക്കത്തയെ പിന്തള്ളിയാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. തിരുവനന്തപുരത്തൊടൊപ്പം മുംബൈ, ബംഗളൂരു, കൊൽക്കത്ത, തുടങ്ങിയ മെട്രോ നഗരങ്ങളും സർവ്വേയിൽ ഉള്‍പ്പെട്ടിരുന്നു. കൊല്‍ക്കത്തയും പൂനയുമാണ് രണ്ടാം സ്ഥാനത്ത്.
നാലു മേഖലകളിലായി 115 കാര്യങ്ങളാണ് സർവ്വേയിൽ ഉള്‍പ്പെടുത്തിയിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ മുംബൈയ്ക്കും തിരുവനന്തപുരത്തിനും 10 ല്‍ 4.2 മാര്‍ക്ക് വീതം ലഭിച്ചു. ബജറ്റ് തുക വിനിയോഗത്തില്‍ തിരുവനന്തപുരം മറ്റ് മെട്രോ നഗരങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണെന്നും സര്‍വേ പറയുന്നു.
Post Your Comments