തൃശൂര്‍ ;മലയാള ഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചു അന്യഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതു മലയാളികളോടുള്ള അപമാനം എന്ന് ഇന്നസെന്റ് എം പി. തിയറ്റര്‍ ഉടമകള്‍ ഭാഷയെയും മലയാളിയെയും അപമാനിക്കുന്നതോര്‍ത്ത് ഓരോ മലയാളിയും തലകുനിക്കണം.മലയാള ഭാഷക്ക് നേരിടുന്ന ഈ അപമാനം ഓര്‍ത്ത് ‘അമ്മ ക്ക്’ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സംഭവിച്ചത്.
മറ്റു സംസ്ഥാനങ്ങളില്‍ ആയിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുക എന്ന് ചിന്തിക്കുന്നത് നല്ലതാണ്. സ്വന്തം ഭാഷാ ചിത്രത്തെ അപമാനിച്ച് അന്യഭാഷാ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ ഉടമകളുടെ ധിക്കാരം അതിര് വിടുന്നതാണ്. ക്ഷേമനിധിയിലേക്ക് ഓരോ കാണിയും നല്‍കുന്ന മൂന്നു രൂപയില്‍ വന്‍ വെട്ടിപ്പു നടക്കുന്നുണ്ടെന്ന ആരോപണമുണ്ട്.ഒപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നല്‍കേണ്ട നികുതിയിലും വെട്ടിപ്പ് നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇതിനെപറ്റി ഗൗരവമായി അന്വേഷിക്കും.തിയറ്ററുകളില്‍ ടിക്കറ്റ് യന്ത്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം അറിഞ്ഞതിനു ശേഷമായിരുന്നു ഈ സമരം.ടിക്കറ്റു യന്ത്രം സ്ഥാപിക്കുന്നത് ഓരോ പഞ്ചായത്തിന്റെയും വികസനത്തിന് അത്യന്താപേക്ഷിതമാണ് . ഇന്നസെന്റ് കൂട്ടിച്ചേർത്തു.
Post Your Comments