ന്യൂഡല്‍ഹി: ചൈന തീവ്രവാദത്തെ സഹായിക്കുന്ന രാജ്യമാണെന്ന് പ്രചരിപ്പിക്കാന്‍ ഇന്ത്യ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരന്‍ മൗലാന മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യു.എന്‍ രക്ഷാസമിതിയില്‍ എതിർത്താൽ ഇത്തരമൊരു നീക്കത്തിലേക്ക് ഇന്ത്യ നീങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ മസൂദ് അസറിനെതിരായ ഇന്ത്യയുടെ നീക്കം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ചൈന തടഞ്ഞുവെച്ചിരിക്കുകയാണ്. സമിതിയിൽ 15 അംഗങ്ങളുണ്ട്. ഇതിൽ ചൈന മാത്രമാണ് മസൂദ് അസറിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് ഇനി രണ്ട് നിലപാടുകള്‍ക്കുള്ള സാധ്യതകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. നിലവില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യന്‍ പ്രമേയം തടയുന്നത് അവസാനിപ്പിക്കുക അല്ലെങ്കില്‍ പ്രമേയം അവതരിപ്പിക്കുന്ന സമയത്ത് ഒന്നും ചെയ്യാതിരിക്കുക. അങ്ങനെയെങ്കില്‍ മസൂദ് അസറിനെ വിലക്കാനുള്ള നീക്കം തനിയെ പാസാകും.
ഇന്ത്യയും പാകിസ്ഥാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമേ സുരക്ഷാ സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവു എന്നാണ് ചൈനയുടെ നിലപാട്. പക്ഷെ ഇന്ത്യ ഇത് അംഗീകരിക്കുന്നില്ല. നിലവില്‍ ഇന്ത്യ കൊണ്ടുവരുന്ന പ്രമേയം സാങ്കേതികത്വം ചൂണ്ടിക്കാട്ടി തടഞ്ഞുവെയ്ക്കുന്ന നിലപാടില്‍ മാറി പ്രമേയം പാസാക്കുന്നതിനെതിരെ കടുത്ത നിലപാടെടുത്താല്‍ അത് രാജ്യാന്തര തലത്തില്‍ ചൈനയുടെ പ്രതിച്ഛായയെ ബാധിക്കും.
മസൂദ് അസറിനായി തങ്ങളുടെ നയതന്ത്ര സഹായം നല്‍കുക വഴി ചൈന ഭീകരരെ സഹായിക്കുന്നവരാണെന്ന നിലപാട് ഉണ്ടാകും. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ഇരട്ട നിലപാട് പാടില്ലെന്നും ആരും അതിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ പാടില്ലെന്നുമാണ് ചൈനീസ് നിലപാട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചൈന ആഗോള ഭീകരവാദത്തിനെ സഹായിക്കുന്നവരാണെന്ന പ്രചാരണത്തിന് ഇന്ത്യ തുടക്കമിടുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
Post Your Comments