മലപ്പുറം•ഫേസ്ബുക്കിലൂടെ യുവതിയെയും ബന്ധുക്കളേയും അപമാനിച്ചെന്ന പരാതിയില്‍ മുന്‍ ബി.എസ്.എഫ് ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അവലുക്കുന്ന് പൂന്തോപ്പില്‍ പുതുംപള്ളി ഷാജി തോമസ് (50) ആണ് അറസ്റ്റിലായത്.
മാസങ്ങള്‍ക്ക് മുമ്പ് ബി.എസ്.എഫില്‍നിന്ന് വിരമിച്ച ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കാരിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ബന്ധുക്കളുടെ ഫോട്ടോകളും ഇവര്‍ കൈമാറിയിരുന്നു. ഇതിനിടെ കൊല്‍ക്കത്തയില്‍ പോയി ഒന്നിച്ച് ജീവിക്കാമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. ഇത് നിരസിച്ച യുവതി ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി യുവതി കൈമാറിയ ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ ഐ.ഡികള്‍ നിര്‍മ്മിക്കുകയും യുവതിയുടെ സഹോദരഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോസ്റ്റ് ചെയ്ത് ശേഷം പരാതിക്കാരിയെ ടാഗ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് വണ്ടൂര്‍ സി.ഐ കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്.ഐമാരായ പി. ഉണ്ണികൃഷ്ണന്‍, പി. ചെറുണ്ണി, സി.പി.ഒമാരായ ഷാജഹാന്‍, എ. ഉണ്ണികൃഷ്ണന്‍, കെ. സ്വയംപ്രഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments