കോതമംഗലം : മോഷക്കുറ്റം ചുമത്തി ലാബ് ജീവനക്കാരിയായ യുവതിയെ മാനസികവും ശാരീരികവുമായും പീഡിപ്പിച്ച കേസില്‍ ലാബുടമയെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി തങ്കളം പൂവത്തുംചുവട്ടില്‍ അബ്ദുള്‍ നാസര്‍ (38) ആണ് റിമാന്‍ഡിലായത്. മോഷണക്കുറ്റം ചുമത്തി സ്ഥാപനത്തിലെ ജീവനക്കാരിയെ അബ്ദുള്‍ നാസര്‍ ശാരീരിക-മാനസിക പീഡനത്തതിനു വിധേയമാക്കുകയും സിറിഞ്ച് സൂചി കാലില്‍ കുത്തി മാരകമായ മുറിവ് ഏല്‍പ്പിച്ചെന്നുമാണ് കേസ്.
നാസറിന് എറണാകുളം ജില്ലയില്‍ ആറോളം ലാബുകള്‍ ഉണ്ട്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്സിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇയാള്‍ തന്റെ ലാബുകളുടെ പേര് നീതി ലാബെന്നാക്കിയത്. പീഡനത്തിന് സിറിഞ്ച് കുത്തിക്കയറ്റാന്‍ നാസറിനെ സഹായിച്ചത് ഇയാളുടെ ഭാര്യ ഷഹ്നയാണ്. പെണ്‍കുട്ടിയെ പിടിച്ചു നിര്‍ത്തിയതും വസ്ത്രങ്ങളുരിഞ്ഞ് പരിശോധിച്ചതും ഇവരാണ്. ലാബിലെ മറ്റ് മൂന്നു ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് യുവതിയുടെ മൊഴി.
Post Your Comments