പാലക്കാട് : പാലക്കാട് സിപിഎമ്മുകാർ വീടിന് തീയിട്ടതിനെത്തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ വീട്ടമ്മയുടെ നില ഗുരുതരം. . ഇന്ന് അതിരാവിലെ ബിജെപി പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ കണ്ണന്റെ വീടിനു നേരേ ആക്രമണം ഉണ്ടാക്കുകയായിരുന്നു.
അക്രമികൾ വീടിനു തീയിട്ടപ്പോൾ
അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ മുറികളിലേക്ക് പടർന്നാണ് കണ്ണനും ഭാര്യ വിമലയ്ക്കും പരിക്കേറ്റത് . വിമലയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വീട്ടിൽ ഉണ്ടായിരുന്നവർക്കെല്ലാവർക്കും സാരമായി പരിക്കേറ്റു.
വിമലയെ എൺപതു ശതമാനം പൊള്ളലോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .വീടിനു വെളിയിൽ ഉണ്ടായിരുന്ന കണ്ണന്റെ ബൈക്കുകളും കത്തി നശിച്ചു. കഞ്ചിക്കോട് ദിവസങ്ങളായി ബിജെപി സി പി എം സംഘർഷം നടക്കുകയാണ്.
Post Your Comments