
കണ്ണില്ലാത്തവര്‍ക്കും ഇനി കാണാന്‍ സാധിക്കും, റെറ്റിനയിലെ കോശങ്ങളുടെ അപാകതമൂലം അന്ധതയുഭവിക്കുന്നവര്‍ക്ക് കാഴ്ച നല്‍കുന്ന ഉപകരണം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ‘ആര്‍ഗസ്2’ എന്നാണ് ഈ അത്യാധുനിക ഉപകരണത്തിന്റെ പേര്. ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ (എന്‍എച്ച്എസ്) ശാസ്ത്രജ്ഞരാണ് അന്ധതാ നിവാരണ ചികിത്സയിലെ നാഴിക്കല്ലായ കണ്ടെത്തലിനു പിന്നില്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളായിരിക്കും രോഗികള്‍ക്ക് അനുഭവവേദ്യമാകുക. റെറ്റിനയില്‍ ഗുരുതര വൈകല്യമുള്ളവര്‍ക്കു പോലും വസ്തുക്കളുടെ ഏകദേശ രൂപവും ആകൃതിയും ആര്‍ഗസിന്റെ പ്രവര്‍ത്തനത്തിലൂടെ അനുഭവമാകുമെന്ന് എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോനാഥന്‍ ഫീല്‍ഡെന്‍ പറഞ്ഞു.
ഏഴു വര്‍ഷം മുന്‍പ് കണ്ടെത്തിയ ഉപകരണം നിരവധി രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടതിനു ശേഷമാണ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. ഒന്നര ലക്ഷം പൗണ്ട് ചിലവു വരുന്ന ആര്‍ഗസ്, സബ്‌സിഡി നല്കി രോഗികളിലെത്തിക്കാനുള്ള അലോചനയിലാണ് വിവിധ ലോക രാജ്യങ്ങള്‍. രോഗിയുടെ റെറ്റിനയില്‍ ഇല്കട്രോഡ് അടങ്ങിയ ചിപ്പ് ഘടിപ്പിക്കുന്നതോടെയാണ് ആര്‍ഗസ് ഉപയോഗിച്ചുളള ചികിത്സ തുടങ്ങുന്നത്. മുഖത്ത് വയ്ക്കുന്ന കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വൈദ്യുത തരംഗങ്ങളാക്കി റെറ്റിനയിലുള്ള ചിപ്പിനുളളിലേക്കയക്കുന്നു. വയര്‍ലസായി റെറ്റിനയിലെത്തുന്ന വൈദ്യുത തരംഗങ്ങള്‍ റെറ്റിനയില്‍ പ്രവര്‍ത്തനക്ഷമമായ കോശങ്ങളെ ഉദ്ദീപിപ്പിച്ച് പ്രതിബിംബം രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്.
Post Your Comments