Gulf

ദുബായ് വിസ കിട്ടാന്‍ ഇനി ഇക്കാര്യവും നിര്‍ബന്ധം

ദുബായ്•ജനുവരി മുതല്‍ ദുബായ് വിസയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വിസ പുതുക്കാനാകില്ല. നിലവിലുള്ള വിസ മാർച്ചിൽ റദ്ദാക്കുന്നവർക്കും രണ്ടു മാസത്തേക്ക് ഇൻഷുറൻസ് വേണമെന്നാണ് നിർദേശം. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്‌ ഇല്ലാത്തവരില്‍ നിന്നും 500 ദിര്‍ഹം പിഴ ഈടാക്കും. തൊഴിലാളികളാണു നിയമം ലംഘിച്ചതെങ്കിൽ സ്പോണ്‍സര്‍ പിഴയൊടുക്കേണ്ടിവരും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിസാ കാലാവധി തീരുന്നവർക്കും ആരോഗ്യ പരിരക്ഷാ കാർഡ് നിർബന്ധമാണ്. പ്രസവിച്ച് 30 ദിവസം പൂർത്തിയാകും മുൻപ് നവജാത ശിശുവിന് ഇൻഷുറൻസ് കാർഡ് എടുത്തിരിക്കണം.

ആശ്രിതവീസയിൽ ഉള്ളവരെ മെഡിക്കൽ ഇൻഷുറൻസിൽ ഉൾപ്പെടുത്താനുള്ള സമയപരിധി അവസാനിക്കാറായതോടെ ഇൻഷുറൻസ് കമ്പനികളിൽ വന്‍ തിരക്കാണ്. ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാനുള്ള വ്യക്തിഗത അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇതിനോടകം കമ്പനികള്‍ നിര്‍ത്തിയിട്ടുണ്ട്. അതേസമയം, ഗ്രൂപ്പ് ഗ്രൂപ്പ് ഇൻഷുറൻസ് അപേക്ഷകൾ ഈമാസം 31വരെ സ്വീകരിക്കും.

അപേക്ഷകരുടെ അവകാശങ്ങൾ ലംഘിക്കാതെ ആയിരിക്കണം ഇൻഷുറൻസ് കമ്പനികൾ കരാറുകൾ രൂപപ്പെടുത്തേണ്ടത്. കമ്പനികളുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും കുറ്റക്കാർക്ക് കനത്ത പിഴചുമത്തി ശിക്ഷിക്കുകയും ചെയ്യും. ദുബായിൽ നിന്നു വീസ ലഭിച്ചവർ രാജ്യത്തിന് പുറത്താണെങ്കിലും പിഴയൊടുക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button