റിയാദ്: അപകടങ്ങള്‍ ഉണ്ടാക്കാതെ ശ്രദ്ധയോടെ ഓടിക്കുന്നവരുടെ വാഹനങ്ങള്‍ക്കു കുറഞ്ഞ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കുന്ന പദ്ധതിയുമായി സൗദി. ഒരു വര്‍ഷം നഷ്ടപരിഹാര ക്ലെയിം ചെയ്യാത്ത വാഹന ഉടമകള്‍ക്ക് 15 ശതമാനം വരെ പോളിസി നിരക്കില്‍ ഇളവ് അനുവദിക്കും.രണ്ടു വര്‍ഷം ക്ലെയിം ചെയ്യാത്തവര്‍ക്കു 25 ശതമാനം വരെയും മൂന്നില്‍ കൂടുതല്‍ വര്‍ഷം ക്ലെയിം ചെയ്യാത്തവര്‍ക്ക് 20 മുതല്‍ 30 ശതമാനം വരെയും പോളിസി നിരക്കില്‍ ഇളവ് വരുത്തും.
അതേസമയം ഒരേ കമ്പനിയുടെ പോളിസി പുതുക്കുന്നവർക്ക് 10 ശതമാനം അധികം ഇളവ് ലഭിക്കും. പുതിയ നിര്‍ദേശങ്ങള്‍ അടുത്ത വര്‍ഷം ഏപ്രില്‍ മാസം നിലവിൽ വരും. സൗദിയില്‍ വാഹന ഇന്‍ഷുറന്‍സ് ഗണ്യമായി വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടർന്ന് കൗണ്‍സില്‍ ഓഫ് കോംപറ്റിഷന്‍ സൗദി മോണിറ്ററി ഏജന്‍സിയുമായി ഏകോപനം നടത്തണമെന്ന് ശൂറാ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് മോണിറ്ററി ഏജന്‍സി പോളിസി നിരക്കു കുറക്കാനുളള പദ്ധതി പ്രഖ്യാപിച്ചത്.
Post Your Comments