ജിദ്ദ : സൗദി അറേബ്യയില്‍ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നടത്തിയ മദ്യസല്‍ക്കാരത്തിന്റെ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത അറബ് യുവതികളും വിദേശികളും അറസ്റ്റില്‍. ജിദ്ദയിലെ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നടത്തിയ പാര്‍ട്ടിയുടെ വീഡിയോ യുട്യൂബില്‍ വൈറലായതോടെയാണു പൊലീസ് നടപടി സ്വീകരിച്ചത്. രക്തബന്ധമില്ലാത്ത സ്ത്രീകളും പുരുഷന്മാരും ഒത്തുകൂടുന്നതും മദ്യം വില്‍ക്കുന്നതും വിളമ്പുന്നതും സൗദിയില്‍ കുറ്റകരമാണ്.
നിരവധി യുവതികളും യുവാക്കളും മദ്യപിച്ച് അറബ് സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. എവിടെയാണു പാര്‍ട്ടി നടത്തിയതെന്നു വീഡിയോയില്‍ വ്യക്തമാക്കിയിരുന്നില്ലെങ്കിലും കെട്ടിടത്തിനു സമീപത്തുള്ള ലോകത്തെ ഏറ്റവും ഉയരമുള്ള ജിദ്ദ കൊടിമരം (560 അടി ഉയരം) പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ കുടുങ്ങിയത്. പാര്‍ട്ടി സംഘടിപ്പിച്ചയാളെ ആദ്യം അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ പാര്‍ട്ടി സംഘടിപ്പിച്ച കാര്യം ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരേയും പിടികൂടുകയായിരുന്നു. എല്ലാവര്‍ക്കും ജയില്‍ ശിക്ഷ ലഭിക്കുമെന്നാണു നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments