റിയാദ്: പത്തനംതിട്ട സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട അടൂര്‍ മിനി ജങ്ഷന് സമീപം പരൂകാര്‍ (സഫ) വീട്ടില്‍ മുഹമ്മദ് ഫാമിയുടെ മകന്‍ ഫയാസ് (29) ആണ് റിയാദ് അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ജോലി കഴിഞ്ഞു കമ്പനി വാഹനത്തില്‍ താമസ സ്ഥലത്തേക്ക് മടങ്ങവെയായിരുന്നു അപകടം. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഫയാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് ഒ.ഐ.സി.സി ജീവകാരുണ്യ കണ്‍വീനര്‍ സജാദ്ഖാന്‍െറ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍െറയും പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Post Your Comments