തായ്‌ലാൻഡ്: വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ചിലപ്പോൾ അതിൽ പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാവും. കേൾക്കുമ്പോൾ കളിയായി തോന്നുമെങ്കിലും സംഭവം നടന്ന കാര്യമാണ്. തായ്‌ലാൻഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തുണികൾ കഴുകാനായി വാഷിങ്മെഷീൻ തുറന്ന 48 കാരനായ കോൺചരൂൺ റോക്ചായി കണ്ടത് ഉള്ളിലിരുന്നു നാവു നീട്ടുന്ന കൂറ്റൻ പാമ്പിയാണ്.
ഒരു നിമിഷത്തേക്ക് ശ്വാസം നിലച്ചു പോയങ്കിലും സമനിലനില വീണ്ടെടുത്ത് വാതിലടച്ച് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. രക്ഷാപ്രവർത്തകരെത്തി അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് അപകടകാരിയായ പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ ചാക്കിലാക്കി രക്ഷാപ്രവർത്തകർ മടങ്ങിയപ്പോഴാണ് സമാധാനമായതെന്നും ഉടമ പറഞ്ഞു. ഇടയ്ക്ക് വാഷിങ്മെഷീൻ കേടാകുമെങ്കിലും അതിൽ ഇങ്ങനെയൊരപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വിചാരിച്ചില്ല. എന്തായാലും പാമ്പിനെ പുറത്താക്കിയതിന്റെ സന്തോഷത്തിലാണ് കോൺചരൂൺ.
Post Your Comments