KeralaNews

ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം

കൊച്ചി: കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ലൈറ്റ് അണച്ചുള്ള ഒരു പാര്‍ട്ടികള്‍ക്കും അനുമതി നല്‍കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടി നടത്താറുള്ള എല്ലാ ഹോട്ടല്‍ ഉടമകളും സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചേരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജെ പാര്‍ട്ടി നടത്തുന്നതില്‍ നിന്നും ഹോട്ടലുകളെ പിന്തിരിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

നഗരത്തില്‍ 1500ഓളം പൊലീസുകാരെ നിരീക്ഷണത്തിനായി വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഡിജെ പാര്‍ട്ടികളിലൂടെയാണ് നഗരത്തില്‍ ലഹരികള്‍ കൂടുതലായി വില്‍പന നടത്തുന്നതെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. ഡിജെ പാര്‍ട്ടികളുടേയും ബിക്കിനി ഫാഷന്‍ ഷോകളുടേയും മറവില്‍ വ്യാപകമായ രീതിയിലാണ് ലഹരി ഉപയോഗം നടക്കുന്നത്. രാത്രി മുഴുവന്‍ ആടിതിമിര്‍ക്കണമെങ്കില്‍ ഏതെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതെ തരമില്ല. കൂടുതലായും എല്‍എസ്ഡിയാണ് ഉപയോഗിക്കുന്നത്.

പിടികൂടിയ നിരവധി മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണത്തില്‍ കൊച്ചിയിലെ ചില ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ചാണ് എല്‍എസ്ഡി പോലുളള മയക്കുമരുന്നുകളുടെ ഉപയോഗമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ കണ്ടെടുക്കുന്നതിന് സഹായകമായ രീതിലുളള റെയ്ഡുകള്‍ ഇപ്പോഴും സജീവമാകാത്തതാണ് കൊച്ചിയില്‍ നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗം വ്യാപകമാകാന്‍ കാരണം. ഇതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണ നടപടികളുമായി പൊലീസ് രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button