ദുബായ് : ഹൃദയാഘാതം വന്നു റോഡില്‍ തളര്‍ന്നുവീണയാള്‍ക്ക് രക്ഷയായി ദുബായ് പൊലീസ്. റോഡുവക്കിലൂടെ നെഞ്ചത്തു കൈവച്ചു നടന്നുപോകുന്ന വ്യക്തിക്കാണു പൊലീസിന്റെ സഹായം ലഭിച്ചത്. അല്പനേരം നടന്ന വ്യക്തി വൈകാതെ തളര്‍ന്നുവീണു. ഉടനടി പൊലീസ് സഹായത്തിനെത്തി. ആംബുലന്‍സ് എത്തി ആശുപത്രില്‍ കൊണ്ടുപോകാനും അധികം സമയം എടുത്തില്ല.
ദുബായ് പൊലീസിന്റെ കാര്യക്ഷമതയ്ക്കു തെളിവാകുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. 26നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കലാപം അടിച്ചൊതുക്കുന്നതെങ്ങനെയെന്നു കാണിച്ചുകൊണ്ട് ദുബായ് പൊലീസ് നടത്തിയ ഡ്രില്ലിന്റെ വീഡിയോയും ഇതിനു മുമ്പ് വന്‍ പ്രചാരം നേടിയിരുന്നു.
Post Your Comments