തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. തൃച്ചംബരം പറമ്പന്‍ ഹൗസില്‍ റജീഷിനാണ് (30) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇയാളെ ഗവ.റസ്റ്റ് ഹൗസിന് സമീപം വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുകാലുകള്‍ക്കും പുറത്തുമാണ് വെട്ടേറ്റിരിക്കുന്നത്. രജീഷിനെ മംഗളൂരുവിലെ എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വൈകിയിട്ടും റജീഷ് വീട്ടിലെത്തി കാണാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ അന്വേഷിച്ചിറങ്ങിയ സഹോദരന്‍ ഉമേഷാണ് വെട്ടേറ്റ് ചോരയില്‍കുളിച്ച നിലയില്‍ റോഡരികില്‍ കിടക്കുന്നതായി കണ്ടത്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments