പുതുവർഷമെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ.എന്നാൽ രണ്ടായിരത്തി പതിനേഴ് എത്താൻ അൽപ്പമൊന്ന് വൈകും.കാരണം 2016-ന് നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ദൈര്‍ഘ്യം കൂടുതലാണ്. വര്‍ഷങ്ങളുടെ സാധാരണഗതിയിലുള്ള ദൈര്‍ഘ്യത്തേക്കാള്‍ ഒരു സെക്കന്റ് അധികമാണ് 2016-ന് ഉള്ളത്. ഡിസംബര്‍ 31-ന് രാത്രി 11:59 കഴിഞ്ഞ് 59 സെക്കന്റുകള്‍ കഴിഞ്ഞാണ് ഒരു സെക്കന്റ് അധികം ഉണ്ടാവുക. വ്യക്തമായി പറഞ്ഞാല്‍ 11:59:59 കഴിഞ്ഞാല്‍ 11:59:60 ആണ് ഔദ്യോഗിക ക്ലോക്കുകളില്‍ കാണിക്കുക. അതും കഴിഞ്ഞ് മാത്രമേ നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാനാകൂ.
ഓരോനാല് വര്‍ഷം കൂടുമ്പോഴുമുള്ള അധിവര്‍ഷത്തില്‍ (ലീപ്പ് ഇയര്‍) നമുക്ക് ഫെബ്രുവരിയില്‍ ഒരു ദിവസം അധികം ലഭിക്കാറുണ്ട്. അതു പോലുള്ള ‘ലീപ്പ് സെക്കന്റ്’ (Leap Second) ആണ് ഇത്.അതുകൊണ്ട്, ഭൂമിയില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള സൂര്യനുമായി (Solar Noon) മറ്റെല്ലാം ഒത്തു പോകാനായാണ് ഓരോ നിശ്ചിത വര്‍ഷങ്ങള്‍ കഴിയുമ്പോഴും വര്‍ഷത്തിന്റെ ദൈര്‍ഘ്യത്തില്‍ ഒരു സെക്കന്റ് അധികമായി ചേര്‍ക്കുന്നത്. ഈ ‘ലീപ്പ് സെക്കന്റ്’ സമ്പ്രദായം തുടങ്ങിയത്1972 മുതലാണ്.കഴിഞ്ഞ 44 വര്‍ഷങ്ങളിലായി 27 സെക്കന്റുകളാണ് ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്.എന്നാൽ ഇത് നമ്മളാരെയും ബാധിക്കില്ല.കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. മുന്‍പ് 2012-ല്‍ ലീപ്പ് സെക്കന്‍ഡ് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ റെഡ്ഡിറ്റ് പോലുള്ള വെബ്‌സൈറ്റുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും, 2015 ആയപ്പോഴേക്കും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാന്‍ പാകത്തിലുള്ള സംവിധാനം സോഫ്റ്റ്‌വെയറുകളില്‍ നിലവില്‍ വന്നിട്ടുണ്ട്.ഇതിനു വേണ്ടി നമ്മള്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്തേണ്ടതില്ല. നമ്മുടെ മൊബൈല്‍ ഫോണുകള്‍ ഈ സമയമാറ്റത്തിനനുസരിച്ച് സ്വയം സമയം ക്രമീകരിച്ചുകൊള്ളും
Post Your Comments