മുംബൈ : ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അസിം അറസ്റ്റില്‍. 5000 രൂപ നിരക്കില്‍ 65 ബംഗ്ലാദേശികളെയാണ് ഇയാള്‍ ഇന്ത്യാക്കാരാക്കിയത്. പോലീസ് പിടിയിലായി കിടന്നിരുന്ന കുടിയേറ്റക്കാര്‍ക്കാണ് കൂടുതലും വ്യാജരേഖകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത്. ചില വക്കീലന്മാരും ഇയാളെ സഹായിച്ചിരുന്നു. ജയിലില്‍ കിടന്നിരുന്ന കുടിയേറ്റക്കാരുടെ വരലടയാളം വക്കീല്‍ മുഖേന സംഘടിപ്പിക്കുകയും വിരലടയാളം വ്യാജ രേഖകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുകയായിരുന്നു. ഈ രേഖകള്‍ കോടതിയില്‍ ഹാജരാക്കി കുടിയേറ്റക്കാരുടെ മോചനവും ഒപ്പം പൗരത്വവും ഉറപ്പിക്കുകയായിരുന്നു ഇയാളുടെ രീതി.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശുകാരെ സമീപിച്ചാണ് ഇയാള്‍ പൗരത്വം വില്‍ക്കുന്നത്. അനധീകൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്താണ് ഇയാള്‍ ഏറ്റവും കൂടുതല്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച് നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments