
ശബരിമല: സന്നിധാനത്തുണ്ടായ അപകടത്തിന് കാരണം പോലീസിന് പറ്റിയ വീഴ്ചയാണെന്ന് പറയുമ്പോള്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസിന് വീഴച പറ്റിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി. പോലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്.
എന്നാല്‍ സംഭവത്തക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി ശ്രീജിത്തിനോട് ഡിജിപി ആവശ്യപ്പെട്ടു. സന്നിധാനത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ ആറു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
Post Your Comments