സൗദി: സൗദിയിലെ വിദേശികള്‍ക്ക് നടപ്പാക്കാൻ തീരുമാനിച്ച ലെവിയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 2017 ജുലൈ മുതലാണ് ലെവി ഈടാക്കി തുടങ്ങുക. സൗദിയിലെ ഓരോ വിദേശ ജോലിക്കാര്‍ക്കും വിദേശ ജോലിക്കാരുടെ ആശ്രിത വിസയിലുള്ളവര്‍ക്കും ലെവി ബാധകമാണ്. എന്നാല്‍ ഗാര്‍ഹിക വിസയിലുള്ള ക്ലീനിംഗ്, ഡ്രൈവര്‍ എന്നി തൊഴിലാളികള്‍ക്ക് പുതിയ ലെവി ഈടാക്കില്ല. 100 റിയാല്‍ വീതമാണ് ആശ്രിത വിസയിലുള്ള ഓരോരാളും ലെവി അടക്കേണ്ടിവരിക. ഭാര്യയുടെയും മക്കളുടെയും എണ്ണമനുസരിച്ച് ലെവി തുക വര്‍ദ്ദിക്കും.
വിദേശ തൊഴിലാളികള്‍ മാസം 200 റിയാല്‍ എന്നതോതില്‍ വര്‍ഷത്തില്‍ 2400 റിയാല്‍ ലെവി ഇപ്പോൾ അടക്കുന്നതിനാല്‍ തൊഴിലാളികളുടെ മേല്‍ 2017 വര്‍ഷത്തില്‍ ലെവി ഈടാക്കില്ല.പക്ഷെ 2018 മുതല്‍ സ്വദേശികളെക്കാള്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിദേശ തൊഴിലാളികള്‍ നിലവിലെ 200 റിയാലിന് പകരം മാസം 400 റിയാല്‍ ലെവി അടക്കണം. മറിച്ച് വിദേശികളെക്കാള്‍ സ്വദേശികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ 300 റിയാലാണ് ലെവി അടക്കേണ്ടത്.
സ്വദേശികളെക്കാള്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനം 2019ല്‍ 600 റിയാലും 2020ല്‍ 800 റിയാലും ലെവി അടയ്ക്കണം. വിദേശികളെക്കാള്‍ സ്വദേശികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ 2019ല്‍ 500 റിയാലും 2020ല്‍ 700 റിയാലും ലെവി ഒടുക്കണം. ആശ്രിത വിസയിലുള്ളവര്‍ 2017ല്‍ ഒരാള്‍ക്ക് 100 റിയാലാണ് ഒടുക്കേണ്ടതെങ്കില്‍ 2018ല്‍ 200 റിയാലും 2019ല്‍ 300 റിയാലും 2020ല്‍ 400 റിയാലും ഒടുക്കണം. ഒരു ഭാരൃയും കുട്ടിയുമുള്ളവര്‍ 2020 ആകുമ്പോഴേക്കും മാസം 1500 റിയാല്‍ അടക്കേണ്ടിവരും. ഗാര്‍ഹിക വിസയിലുള്ള ക്ലീനിംഗ്, ഡ്രൈവര്‍ എന്നി തൊഴിലാളികള്‍ക്ക് പുതിയ ലെവി ഈടാക്കില്ല.
Post Your Comments