NewsIndia

ബലാത്സംഗക്കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭവനരഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍. സൗത്ത് 24 പര്‍ഗാനസിലെ സോണല്‍ സെക്രട്ടറിയായ റയിസുദീന്‍ മൊല്ലയാണ് അറസ്റ്റിലായത്.
ഒരു വര്‍ഷം മുമ്പ് ഭവനരഹിതയായ ഒരു സ്ത്രീക്ക് മൊല്ല പാര്‍ട്ടി ഓഫീസില്‍ അഭയം നല്‍കി. ഈ അവസരം മുതലെടുത്ത് പലതവണ മൊല്ല ഈ സ്ത്രീയെ പീഡിപ്പിച്ചതായാണ് ആരോപണം. സ്ത്രീയുടെ പരാതിയിലാണ് മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ആരോപണങ്ങള്‍ മൊല്ല നിഷേധിച്ചു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മൊല്ല പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button