കോഴിക്കോട്•കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആക്ഷേപം. ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കോഴിക്കോട് ഷിബ ആശുപത്രിയിലാണ് സംഭവം. ചേളന്നൂര്‍ സ്വദേശി ഷിന (43) ആണ് മരിച്ചത്. ഇന്‍ജക്ഷന്‍ മാറിയതാണ് മരണകാരണമെന്നാണ് പരാതി. മരിച്ച ഷിനയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. ഗര്‍ഭാശയ മുഴയ്ക്ക് ചികിത്സ തേടിയാണ് ഷിന ആശുപത്രിയിലെത്തിയത്. ഷിനയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇല്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments