India

ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിച്ചു; മുഖ്യമന്ത്രി വിവാദത്തില്‍

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍. ഉദ്യോഗസ്ഥനെ കൊണ്ട് സിദ്ധരാമയ്യ ഷൂ ധരിപ്പിച്ചെന്നാണ് ആരോപണം. സിദ്ധരാമയ്യയെ ഒരാള്‍ ഷൂ ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൈസൂരുവില്‍ ഒരു പരിപാടിക്കിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

സിദ്ധരാമയ്യയെ ഷൂ ധരിക്കാന്‍ ഒരു വ്യക്തി സഹായിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. സംഭവത്തില്‍ വിശദീകരണവുമായി സിദ്ധരാമയ്യയുടെ മാധ്യമ ഉപേദേഷ്ടാവ് രംഗത്തെത്തി. ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ധരിപ്പിച്ചു എന്നാരോപണം അനാവശ്യമാണ്. അത് അദ്ദേഹത്തിന്റെ ബന്ധുവാണെന്ന് മാധ്യമ ഉപേദേഷ്ടാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button