NewsLife Style

പുറംലോകം അറിയാത്ത ആദിമ മനുഷ്യരെക്കുറിച്ചറിയാം

 മനുഷ്യർ ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി മാറിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും അറിയാത്ത ഒരു മനുഷ്യ സമൂഹം കൂടി ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.കാലം മാറും തോറും കോലവും മാറണമെന്ന പഴഞ്ചൊൽ യാഥാർഥ്യമാകുമ്പോഴും കാലവും കോലവും മാറാത്ത മനുഷ്യരെക്കുറിച്ച് കേട്ടിട്ടുണ്ടോ?ആദിമ മനുഷ്യരെപ്പോലെ പുറംലോകം എന്തെന്നറിയാത്ത ഗോത്രവര്‍ഗക്കാര്‍ നിലവിലുണ്ടെന്നാണ് ബ്രസീലിലെ ആമസോണ്‍ കാടുകളില്‍നിന്നുള്ള ഈ കാഴ്ചകള്‍ തെളിയിക്കുന്നത്.

ആമസോണ്‍ കാടുകള്‍ക്കുമേലെ ഹെലിക്കോപ്ടറില്‍ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ഈ ഗോത്ര വിഭാഗത്തെ പുറത്തുകൊണ്ടു വന്നത്.പെറുവിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കാടുകളിലാണ് ഇവരെ കണ്ടെത്തിയത്. ആദ്യതവണ ഹെലിക്കോപ്ടര്‍ കണ്ടയുടന്‍ ഇവര്‍ ഓടിയൊളിക്കുകയായിരുന്നു.എന്നാല്‍, പിന്നീട് കൂട്ടമായെത്തിയ ഇക്കൂട്ടർ ഹെലിക്കോപ്ടറിനു നേര്‍ക്ക് അമ്പെയ്‌ത് ചെറുത്തുനില്‍ക്കാനും ശ്രമിക്കുന്നതായി കാണാം.മറ്റൊരു ഗോത്രവിഭാഗത്തെ കാണുന്നതിനായി പോകുമ്പോഴാണ് ഫോട്ടോഗ്രാഫര്‍ റിക്കാര്‍ഡോ സ്റ്റുക്കെര്‍ട്ട് അവിശ്വസനീയമായ ഈ കാഴ്ചകള്‍ കാണാനിടയായത്.കാലാവസ്ഥ പ്രതികൂലമായതിനാല്‍, ഹെലിക്കോപ്ടര്‍ വഴിതിരിച്ചുവിടേണ്ടിവന്നതാണ് ഇത്തരമൊരു കാഴ്ചക്ക് അവസരമൊരുക്കിയത്.ഓലകൊണ്ട് മറച്ച കുടിലുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഹെലിക്കോപ്ടറിന്റെ ശബ്ദം കേട്ടയുടന്‍ പുറത്തേയ്ക്ക് വരികയും പിന്നീട് കുടിലിലേക്ക് പിന്മാറുകയുമായിരുന്നു. 2008-ലും 2010-ലും കണ്ടെത്തിയിട്ടുള്ള ഗോത്രവിഭാഗമാണ് ഇതെന്നാണ് കരുതുന്നത്. കാടുകളില്‍നിന്ന് കാടുകളിലേക്ക് പലായനം ചെയ്യുന്ന ഈ വിഭാഗം ഇന്നും പുറംലോകവുമായി ബന്ധപ്പെട്ടിട്ടില്ല. 20,000 വര്‍ഷം മുൻപുള്ള പൂര്‍വികരുടെ അതേ ജീവിതം പിന്തുടരുന്ന ഗോത്രങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് കണ്ടെത്താനായത് അവിസ്മരണീയമാണെന്ന് സ്റ്റുക്കെര്‍ട്ട് പറയുന്നു.

shortlink

Post Your Comments


Back to top button