ഹൗമ(ലൂസിയാന)• പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ലൂസിയാനയിലുള്ള ഹൗമ നഗരത്തിലാണ് സംഭവം. 15,16 വയസുള്ള മൂന്ന് വിദ്യാര്‍ത്ഥികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിനും 12 വയസുള്ള വിദ്യാര്‍ത്ഥിയ്ക്ക് സോഷ്യല്‍ മീഡിയ വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനുമാണ് അധ്യാപികയെ ഹൗമ പോലീസ് അറസ്റ്റ് ചെയ്തത്.
ടെരേബോണ് പാരിഷ് സ്ക്കൂള് സിസ്റ്റത്തിലെ 30 കാരിയായ ഹെയ്ദി വെരേറ്റ് എന്ന അധ്യാപികയാണ് അറസ്റ്റിലായത്. മദ്യവും ഭക്ഷണവും സ്വന്തം കാര്‍ ഡ്രൈവ് ചെയ്യാന്‍ അവസരവും വാഗ്ദാനം നല്‍കിയാണ് ഇവര്‍ കുട്ടികളെ വശത്താക്കിയതെന്ന് പോലീസ് പറഞ്ഞു. വീടിന് അടുത്ത് താമസിക്കുന്ന കുട്ടികളെ സ്വന്തം വീടിലേക്ക് ഇവര്‍ കൊണ്ടുപോയാണ് പീഡനം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു . അധ്യാപികയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments