ന്യൂ ഡൽഹി : സിന്ധു ജല കരാർ നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സിന്ധുനദിയിൽ നിന്നും അവകാശപ്പെട്ട മുഴുവന്‍ ജലവും വിനിയോഗിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. കരാറിന്റെ ഭാഗമായി പഞ്ചാബ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ബോര്‍ഡുകളോട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാൻ നീക്കങ്ങള്‍ ഏകോപിപ്പിക്കുന്ന ഉന്നതതല സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് നിർദ്ദേശം നൽകി.
ജമ്മു കശ്മീരില്‍ നിര്‍മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതിയും കാര്‍ഷികാവശ്യത്തിനായുള്ള ജലസേചന പദ്ധതികളുടെയും നിര്‍മാണങ്ങള്‍ക്ക് വേഗത കൂട്ടുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രമിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചർച്ച ചെയ്തു. സിന്ധുവിന്റെ പോഷക നദികളായ ഝലം, ചെനാബ് നദികളിലെ നിര്‍മാണങ്ങളും ഇതില്‍ ഉള്‍പ്പെടും.
വിവാദമായ സവാല്‍കോട്ട് ജലവൈദ്യുത പദ്ധതിയുള്‍പ്പെടെയുള്ള മൂന്ന് പദ്ധതികളുടെ നിര്‍മാണത്തെ പറ്റി ചർച്ച ചെയ്യാനാണ് ഉന്നതതല സമിതി വെളളിയാഴ്ച യോഗം ചേര്‍ന്നത്. 1960 ല്‍ ഒപ്പുവെച്ച സിന്ധു ജലകരാര്‍ അനുസരിച്ച് 44405.604 ലക്ഷം ഘനഅടി ജലം പ്രതിവര്‍ഷം ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും ഇത്രയും ജലം സംഭരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയോ, ജലസേചനത്തിനായി ഉപയോഗിക്കാനോ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
വെള്ളിഴായ്ച്ച ചേർന്ന യോഗത്തിൽ പഞ്ചാബ്, ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ധനകാര്യ സെക്രട്ടറി അശോക് ലവാസാ, ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമിതിയുടെ അടുത്ത യോഗം ജനുവരിയില്‍ നടക്കും.
Post Your Comments